ആലപ്പുഴ: ആലപ്പുഴയിൽ പ്രസവശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക മറന്ന് വെച്ചു. കരുവാറ്റ ദീപ ആശുപത്രിയിലാണ് സംഭവം. ആഗസ്റ്റ് രണ്ടിനായിരുന്നു ശസ്ത്രക്രിയ. പൊത്തപ്പള്ളി സ്വദേശി നീതുവിന്റെ വയറ്റിലാണ് കത്രിക വെച്ച് തുന്നിചേർത്തത്. ശസ്ത്രക്രിയ നടത്തിയ ഡോ. വിജയകുമാറിനെതിരെ പൊലീസ് കേസെടുത്തു. വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. കത്രിക കുടുങ്ങിയതിനെ തുടർന്ന് യുവതിയുടെ ചെറുകുടലിന്റെ 8 സെ.മീറ്റർ മുറിച്ച് നീക്കി. യുവതിയുടെ ഭർത്താവ് ആരോഗ്യ മന്ത്രിക്ക് പരാതി നൽകി.