ഇന്ത്യൻ അതിർത്തി കടന്ന് മ്യാൻമർ സൈന്യം

Kerala

സായുധ സംഘം സൈനിക ക്യാമ്പ് അക്രമിച്ചതിനെ തുടർന്ന് ഇന്ത്യൻ അതിർത്തി കടന്ന് മ്യാൻമർ സൈന്യം. മിസോറാമിലെ ബൻദുക്ബൻക ഗ്രാമത്തിലേക്ക് ആണ് 276 മ്യാൻമർ സൈന്യം എത്തിയത്. തോക്ക് ഉൾപ്പെടെയുളള ആയുധങ്ങളുമായാണ് സൈനികർ അതിർത്തി കട‌ന്നിട്ടുളളത്. സൈനികരെ ബൻദുക്ബൻകയ്ക്ക് സമീപമുളള പർവയിലെ അസം റൈഫിൾസിന്റെ ക്യാമ്പിലേക്ക് മാറ്റിയതായി റിപ്പോർട്ടുണ്ട്. സായുധ ഗ്രൂപ്പായ അരാകൻ ആർമി (എഎ) സൈനിക ക്യാമ്പ് കീഴടക്കിയതോടെയാണ് മ്യാൻമർ സൈന്യം ഇന്ത്യയിലേക്ക് കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *