തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി വിവാദത്തില്‍ ഒന്നും മറച്ചുവെക്കാനില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.കോടിയേരിയുടെ മക്കളുടെ കാര്യത്തിലുള്ള നിലപാട് തന്നെയാണ് പാര്‍ട്ടിക്ക് ഇക്കാര്യത്തിലുമുള്ളത്.
മന്ത്രി മുഹമ്മദ് റിയാസിന്റെ സത്യവാങ്മൂലം പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ല. വീണയുടെ ഐ ടി കമ്ബനി ഇപ്പോള്‍ നിലിവിലില്ല.
പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കൂടി പ്രചാരണം നടക്കുകയാണെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. മാധ്യമങ്ങള്‍ക്ക് എന്തെങ്കിലും മിണ്ടിയാലും ഇല്ലെങ്കിലും പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.