ആകാശത്ത് വാഴയിലയിൽ ഓണസദ്യ ഉണ്ണാം; പ്രഖ്യാപനവുമായി വിമാനക്കമ്പനി

Breaking Global

യാത്രക്കാർക്ക് ആകാശത്ത് ഓണ സദ്യ ഒരുക്കാനുള്ള തീരുമാനവുമായി യുഎഇയുടെ എമിറേറ്റ്സ് എയർലൈൻസ്. ഈ മാസം 20 മുതൽ 31 വരെ ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാർക്ക് ഇലയിൽ ഓണ സദ്യ തന്നെ വിളമ്പുമെന്നാണ് കമ്പനി അറിയിപ്പ്. ശർക്കര ഉപ്പേരി, കായ വറുത്തത്, കാളൻ, പച്ചടി, പുളിയിഞ്ചി, പപ്പടം, മാങ്ങ അച്ചാർ, മട്ട അരിച്ചോറ്, പാലട പ്രഥമൻ, കൂടാതെ നോൺ വെജ് വേണ്ടവർക്ക് ആലപ്പുഴ ചിക്കൻ കറിയും മട്ടൻ പെപ്പർ ഫ്രൈയുമുണ്ട്.

ഓണത്തിന് എമിറേറ്റ്സ് എയർലൈൻസിന്റെ സർപ്രൈസ് മെനുവാണിത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കും, തിരുവനന്തപുരത്തേക്കും, തിരിച്ചും യാത്ര ചെയ്യുന്ന എല്ലാ ക്ലാസിലുള്ളവർക്കും സദ്യ നൽകുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. കൂടാതെ ഓണത്തിന് മലയാള സിനിമകളും കാണിക്കാനുള്ള തയാറെടുപ്പിലാണ് എമിറേറ്റ്സ്.

Leave a Reply

Your email address will not be published. Required fields are marked *