കോട്ടയം: മുണ്ടക്കയം ഇഞ്ചിയാനിയില്‍ യുവാവിനെ കൊലപ്പെടുത്തിയാളുടെ വീടിന് തീയിട്ടു. ഇന്നലെ രാത്രിയോടെയാണ് സംഭവം. പ്രതിയായ അയല്‍വാസി ഒണക്കയം ബിജോയിയുടെ വീടിനാണ് തീയിട്ടത്. വീടിന് ആരാണ് തീയിട്ടതെന്ന് വ്യക്തമല്ല. ജനരോഷം ഭയന്ന് ബിജോയിയുടെ ബന്ധുക്കള്‍ തന്നെയാണ് വീടിന് തീയിട്ടതെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ നാട്ടുകാരാണ് വീടിന് തീയിട്ടതെന്നാണ് ബിജോയിയുടെ വീട്ടുകാരുടെ പരാതി. തീപിടിച്ച് വീട് ഏകദേശം പൂർണമായി തന്നെ കത്തി നശിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയുടെ വീടിന് തീയിട്ടു; അന്വേഷണം ആരംഭിച്ച് പൊലീസ്
