മുഖ്യമന്ത്രിയുടെ വാക്കുകൾ കണ്ണീരൊപ്പുന്നതാകണം : ബിഷപ്പ് ഗീവർഗ്ഗീസ് മാർ അപ്രേം

Uncategorized

മുനമ്പം : മുഖ്യമന്ത്രിയുടെ നവംബർ 22 ലെ ചർച്ചകൾക്കു ശേഷമുള്ള പരിഹാര മാർഗ്ഗവും വാക്കുകളും മുനമ്പം ജനതയുടെ കണ്ണീരൊപ്പുന്നതായിരിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി, എസ് സി /എസ്ടി, ഡിസിഎംഎസ് കമ്മീഷൻ ചെയർമാനും കോട്ടയം രൂപത സഹായ മെത്രാനുമായ ബിഷപ്പ് മാർ ഗീവർഗ്ഗീസ് അപ്രേം . മുനമ്പം സമരപന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ല എന്ന് ചിലരൊക്കെ പറയാൻ തുടങ്ങിയിട്ടുണ്ട്. അതൊരു ശുഭ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂസംരക്ഷണ സമിതിയുടെ നിരാഹാര സമരത്തിന് തൻ്റെ കമ്മീഷൻ്റെ എല്ലാ പിൻതുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

കമ്മീഷൻ സെക്രട്ടറി ഫാ.ജോസ്കുട്ടി, ഫാ . കെ.ഡി മാത്യു, ഫാ. ലിബിൻ പുനലൂരും അല്മായ സമൂഹവും അടിമാലി സിഎംഐ പബ്ലിക്ക് സ്ക്കൂൾ പ്രിൻസിപ്പൽ ഫാ. രാജേഷ് തോലനിക്കൽ സിഎംഐ, കേരളചെറുപുഷ്പ മിഷൻ ലീഗ് ഇന്റർനാഷണൽ പ്രസിഡന്റ് ഡേവിസ് വല്ലൂക്കാരൻ, സുജി പുല്ലുക്കാട്ടു, ബേബി പ്ലാശ്ശേരിൽ, പോൾസൻ കറുകുറ്റി, ജെറി. ജി അറക്കൽ, പത്തനംതിട്ട എംസിവൈഎം ഗ്ലോബൽ ഡയറക്ടർ ഫാ. പ്രബീഷ് ,ഗ്ലോബൽ പ്രസിഡന്റ് മോനു ജോസഫ്, ശ്രീ അയ്യങ്കാളി സംസ്ക്കാര സമിതി ജനറൽ സെക്രട്ടറി കെ . ബാഹുലേയനും ടീം അംഗങ്ങളും ട്വന്റി ട്വന്റി നാഷണൽ കോഡിനേറ്റർ സന്തോഷ് വർഗ്ഗീസും ടീം അംഗങ്ങളും പാഷനിസ്റ്റ് സെന്റ്.തോമസ് വൈസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ.തോമസ് ആനമറ്റത്തിൽ സിപി, ഫാ. ജീഫിൻ സെബാസ്റ്റ്യൻ സിപി, ഫാ. മുത്തപ്പൻ സിൽവ ദാസൻ, ഡീക്കൻ ഡോൺ വിക്ടർ, പാഷനിസ്റ്റ് അൽമായ കൂട്ടായ്മ അംഗങ്ങൾ തുടങ്ങിയവരും ഐക്യദാർഢ്യവുമായി സമരപന്തലിലെത്തി. പാഷണിസ്റ്റ്‌ സെമിനാരി വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവുനാടകം ശ്രദ്ധേയമായി.

മുപ്പത്തി ഒൻപതാം നിരാഹാര ദിനം ഇടവക വികാരി ഫാ ആന്റണി സേവ്യർ തറയിൽ സിപി ഉദ്ഘാടനം ചെയ്തു. പ്രവീഷ് കുമാർ ,കുഞ്ഞുമോൻ ആന്റണി ,ജീന ലൂയിസ് ,ലിസി ആന്റണി ,ലൈജി ആന്റണി, ഷിജി ആൻസിലി,ഷൈനി കുഞ്ഞുമോൻ, ബേബി ജോയ്, സോളി സെബാസ്റ്റ്യൻ, മിനിജോയ് ,ജിനി ബെന്നി ,മേരി ആന്റണി ,മിനി അലക്സാണ്ടർ ,ഗ്രേസി തങ്കച്ചൻ ,ലിസി ബെന്നി, മാർത്ത പോൾ, എൽസി ജോസഫ്, ജെസ്സി ജോസഫ്, മേഴ്‌സി നെൽസൺ എന്നിവർ നിരാഹാരമിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *