19 മൾട്ടി ഡിസ്സിപ്ലിനറി ഐ സി യു ബെഡ്ഡുകൾ കൂട്ടിച്ചേർത്ത് പി എം എഫ്‌ ഹോസ്പിറ്റൽ നവീകരിച്ച് ആസ്റ്റർ

Kerala Local News

കൊല്ലം:മൾട്ടിഡിസിപ്ലിനറി ഐസിയു (MDICU) കൂടി ഉൾപ്പെടുത്തി ആസ്റ്റർ പിഎംഎഫ് ഹോസ്പിറ്റൽ നവീകരിച്ചു. പുതിയ തീവ്രപരിചരണ വിഭാഗം കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോൻ ഉദ്‌ഘാടനം ചെയ്തു. അത്യാധുനിക സംവിധാനങ്ങളുള്ള എംഡിഐസിയുവിൽ 19 കിടക്കകളാണുള്ളത്. ഇതിൽ 14 എണ്ണത്തിൽ ഡയാലിസിസിനുള്ള അഞ്ച് പോർട്ടുകൾ വീതമുണ്ട്. 12 മെക്കാനിക്കൽ വെന്റിലേറ്ററുകളും അഞ്ച് ബൈപ്പാപ്പ് മെഷീനുകളും നാല് ഹൈ ഫ്ലോ നേസൽ ഓക്സിജൻ യൂണിറ്റുകളും ഉൾപ്പെടെ അടിയന്തിര ഘട്ടങ്ങളിൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ പരിചരണം ആവശ്യമുള്ള രോഗികൾക്കായി അഞ്ച് കിടക്കകൾ ഉൾപ്പെട്ട ഒരു ഹൈ ഡിപെൻഡൻസി യൂണിറ്റും അനുബന്ധമായി പ്രവർത്തിക്കും.

വിവിധ ആരോഗ്യനിലകൾ തത്സമയം പരിശോധിച്ചറിയാൻ സഹായിക്കുന്ന മൾട്ടിപരാമീറ്റർ മോണിറ്ററുകൾ, സിറിഞ്ച് പമ്പുകൾ, ഇൻഫ്യൂഷൻ പമ്പുകൾ, അൾട്രാസൗണ്ട് മെഷീനുകൾ, വാർമറുകൾ, ഡി.വി.റ്റി പമ്പുകൾ എന്നിവയും സജ്ജമാണ്.

ആസ്റ്റർ പിഎംഎഫ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം ലീഡ് കൺസൾട്ടന്റ് ഡോ. രാജീവ്, ഹെഡ് ഓഫ് ഓപ്പറേഷൻസ് വിജീഷ് വികെ, ക്ലിനിക്കൽ കോർഡിനേറ്റർ ഡോ. വി. രാഘവൻ, ചീഫ് നേഴ്സിങ് ഓഫിസർ നീനു എസ് നായർ എന്നിവരും വിവിധ പ്രതിനിധികളും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *