മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ല: ഇ.ശ്രീധരൻ 

Breaking Kerala

കൊച്ചി: പുതിയ ഡാം മുല്ലപ്പെരിയാറിൽ അനിവാര്യമല്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് വ്യാപക ചർച്ചകൾ നടക്കുകയും ഡാം ഡി കമ്മിഷൻ ചെയ്യണമെന്ന ആവശ്യം ശക്തമായി ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീധരൻ അഭിപ്രായം വ്യക്തമാക്കിയത്. മുല്ലപ്പെരിയാർ റിസർവോയറിൽനിന്ന് തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കണമെന്നാണ് ഇ ശ്രീധരന്റെ അഭിപ്രായം. തമിഴ്നാട്ടിൽ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകൾ നിർമിക്കണമെന്നും ശ്രീധരൻ നിർദേശിച്ചു. തുരങ്കം നിർമിച്ചാൽ മുല്ലപ്പെരിയാറിനു ഭീഷണിയുണ്ടാവില്ലെന്നും ബലപ്പെടുത്തിയാൽ 50 വർഷത്തേക്ക് ഭീഷണിയില്ലെന്നും അദ്ദേഹം പറഞ്ഞു. നാലു കിലോമീറ്റർ നീളത്തിലും ആറു മീറ്റർ വിസ്താരത്തിലും തമിഴിനാട്ടിലേക്ക് തുരങ്കം നിർമിക്കാമെന്ന് ശ്രീധരൻ‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *