സാഹിത്യകാരൻ എം ടി വാസുദേവന്‍ നായര്‍ക്കെതിരെ വിമർശനവുമായി സിപിഐഎം നേതാവ് ജി സുധാകരൻ. ഭരണം കൊണ്ട് മാത്രം ഒരു പ്രശ്നവും തീരില്ല. സമരവും വേണം. ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാൻ എം ടി വരണ്ടതില്ലെന്നാണ് ജി സുധാകരൻ വിമർശിച്ചത്. എം ടി എന്തോ പറഞ്ഞപ്പോൾ ചിലർക്ക് ഭയങ്കര ഇളക്കം. ചില സാഹിത്യകാരൻമാർക്ക് ഉൾവിളിയുണ്ടായി. പറയാനുള്ളത് പറയാതെ എം ടി പറഞ്ഞപ്പോൾ പറയുന്നു. ഇതു തന്നെ ഭീരുത്വമാണെന്നാണ് സുധാകരന്റെ പരിഹാസം.