മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; കെ സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം

Breaking Kerala

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധകാരനെതിരെ കുറ്റപത്രം. കേസിൽ കെ സുധാകരൻ രണ്ടാം പ്രതിയാണ്. സുധാകരനെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ക്രൈം ബ്രാഞ്ചാണ് കുറ്റപത്രം ചുമത്തിയത്. വഞ്ചന ഗൂഢാലോചന കുറ്റങ്ങളും സുധാകരനെതിരെ ചുമത്തിയിട്ടുണ്ട്. ഡിവൈഎസ്‌പി ആർ റസ്തമാണ് കുറ്റപത്രം നൽകിയത്. വളരെ ഗുരുതരമായ ഗൂഢാലോചന നടന്നുവെന്നും ശാസ്ത്രീമായി തെളിവുണ്ടെണ്ടെന്നും ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
മൊൻസണിൽ നിന്നും 10 ലക്ഷം രൂപ വാങ്ങി എന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കെ സുധാകരൻ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനിരിക്കെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയത്. മോൻസണിന്റെ കയ്യിൽ നിന്നും പത്ത് ലക്ഷം രൂപ സുധാകരൻ കൈപ്പറ്റിയെന്ന ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *