മിന്നൽ മുരളിയുടെ കഥയും കഥാപാത്രങ്ങളും കലാസൃഷ്ടികൾക്കുപയോഗിക്കരുത്: വിലക്കുമായി കോടതി

Cinema Entertainment

മിന്നൽ മുരളി സിനിമയുടെ കഥയും കഥാപാത്രങ്ങളും ഉപയോ​ഗിച്ചുളള മറ്റെല്ലാ കലാസൃഷ്ടികളും വിലക്കി എറണാകുളം ജില്ലാ കോടതി. സിനിമയുടെ തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ നൽകിയ പരാതിയിലാണ് നടപടി.

ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ‘ഡിറ്റക്ടീവ് ഉജ്വലൻ’ എന്ന സിനിമയുടെ നിർമാതാക്കളായ വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സിനാണ് പകർപ്പവകാശം ചൂണ്ടിക്കാട്ടി കോടതി നിർദേശം നൽകിയിരിക്കുന്നത്.

മിന്നൽ മുരളിയിലെ കഥാപാത്രങ്ങളുടെ സ്പിൻ ഓഫ് ഉൾപ്പെടെ വിവിധ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയുള്ള മിന്നൽ മുരളി യൂണിവേഴ്സ് നേരത്തെ നിർമാതാവ് സോഫിയ പോൾ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *