ന്യൂഡൽഹി: പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’ സഖ്യം സനാതന ധർമ്മത്തിനും, രാജ്യത്തിന്റെ സംസ്കാരത്തിനും, പൗരന്മാർക്കും ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെയാണ് മോദിയുടെ പരാമർശം.
‘സനാതന ധർമ്മം ഉന്മൂലനം’ ചെയ്യണമെന്ന തമിഴ്നാട് കായിക യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. മന്ത്രിയുടെ വിവാദ പരാമർശത്തിൽ കൃത്യമായ വിശദീകരണം നൽകണമെന്ന് മോദി നേരത്തെ ആവശ്യപ്പെട്ടിരുന്നു.