പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

Kerala

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കിളിമാനൂർ സ്വദേശി സുധി(23) ആണ് പിടിയിലായത്. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്.തുടർന്ന് പ്രതിയുടെ വീട്ടിലെത്തിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കാൾ വീട്ടിലെത്തിയപ്പോൾ പെൺകുട്ടിയെ കാണാതായതോടെ കിളിമാനൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ ജില്ലാ പോലീസ് മേധാവിയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രതിയുടെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.

അന്വേഷണത്തിൽ പ്രതി നേരത്തെയും പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു എന്ന് പോലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *