ഓണത്തിന് ഒരു കുറവും ഉണ്ടാവില്ല; മാവേലി വന്ന് സന്തോഷത്തോടെ മടങ്ങിപ്പോകും: മന്ത്രി കെ എൻ ബാലഗോപാൽ

Breaking Kerala

സംസ്ഥാന നിയമസഭയിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നടത്തിയ വിമർശനത്തിന് മറുപടി നൽകി ധനമന്ത്രി കെഎൻ ബാലഗോപാൽ. മുടിഞ്ഞവരുടെ കൈയിലല്ല കേരളമെന്ന് പറഞ്ഞ അദ്ദേഹം , കേരളത്തെ ജനം ഏൽപ്പിച്ചത് ഇടതുപക്ഷത്തിന്റെ കൈകകളിലാണ്. ഓണത്തിന് ഒരു കുറവും ഉണ്ടാവില്ലെന്നും മാവേലി വന്ന് സന്തോഷത്തോടെ മടങ്ങിപ്പോകുമെന്നും പറഞ്ഞു.

സംസ്ഥാനത്തിന്റെ ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരിന്റെ നിലപാടാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. ലഭിച്ചുകൊണ്ടിരുന്ന പണം കേന്ദ്ര സർക്കാർ വെട്ടി കുറച്ചു കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം കിഫ്ബിവായ്പ എടുക്കുന്നതും സംസ്ഥാനത്തിന്റെ വായ്പയായി കാണുന്നു. വിഴിഞ്ഞം തുറമുഖത്തിന് കടമെടുത്താലും അത് സർക്കാരിൻറെ കടമായി കണക്കാക്കുന്നു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ പ്രസംഗിച്ചില്ലെങ്കിലും ഇക്കാര്യങ്ങൾ പൊതുവിൽ പ്രതിപക്ഷം പറയണം. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സംസാരിച്ചില്ലെങ്കിൽ സംസ്ഥാനത്തെ ജനങ്ങൾ വെറുതെ വിടില്ല. സിവിൽ സപ്ലൈസ് വകുപ്പും ധനകാര്യ വകുപ്പും തമ്മിൽ തർക്കം ആണെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. ഇത് ഇല്ലാക്കഥയാണെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *