ലക്‌നൗ: ഒരു മാസത്തോളം പ്രാര്‍ഥിച്ചിട്ടും വിവാഹം നടക്കാത്തതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്ന് ശിവലിംഗം മോഷ്ടിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ കൗശാംബിയിലെ ഭൈരവ ബാബ ക്ഷേത്രത്തില്‍ നിന്നാണ് വിഗ്രഹം മോഷ്ടിച്ചത്.
ഇത് പിന്നീട് ദൂരെയുള്ള കുറ്റിക്കാട്ടില്‍ ഒളിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രദേശവാസിയായ ചോട്ടുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 31ന് ആണ് സംഭവം പുറംലോകം അറിഞ്ഞത്.
ഈ വര്‍ഷം സാവന്‍ മാസത്തില്‍ ഉടനീളം ചോട്ടു ക്ഷേത്രത്തിലെത്തിയിരുന്നതായി ഒരു പ്രദേശവാസി പറഞ്ഞു. വധുവിനെ ലഭിക്കാന്‍ ഇയാള്‍ പ്രാര്‍ഥന നടത്തിയിരുന്നു. ആഗസ്റ്റ് 31-ന് സാവന്‍ മാസത്തിന്റെ അവസാന ദിവസം ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ശിവലിംഗം കാണാതയ വിവരം ഇവര്‍ പൊലീസില്‍ അറിയിച്ചു. 10 മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചോട്ടുവിലേക്ക് അന്വേഷണ സംഘമെത്തി. ഇവര്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ക്ഷേത്രത്തില്‍ നിന്ന് കുറച്ച് അകലെ ശിവലിംഗം ഒളിപ്പിച്ചതായി ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. ഇയാളുമായി നടത്തിയ തിരച്ചിലില്‍ വിഗ്രഹം കണ്ടെത്തി.