മണിപ്പൂരിൽ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ അക്രമികൾ ജീവനോടെ ചുട്ടുകൊന്നു

National

മണിപ്പൂരിൽ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ അക്രമികൾ ജീവനോടെ ചുട്ടുകൊന്നു. മണിപ്പൂരിലെ സീറോ ഗ്രാമത്തിൽ നിന്നാണ് രാജ്യത്തിന് അപമാനകരമായ വാർത്ത പുറത്ത് വന്നത്. മെയ് 28 അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി എസ് ചുരാചന്ദ് സിംഗിൻ്റെ വീട് വളഞ്ഞ അക്രമികൾ വീടിന് തീയിട്ടു. സിംഗിന്റെ ഭാര്യ 80 വയസ്സുള്ള സോറോഖൈബാം ഇബെതോംബി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആയുധധാരികളായ ആളുകൾ ഗ്രാമത്തിൽ ആക്രമണം നടത്തുന്നുണ്ടെന്ന് അറിഞ്ഞ കുടുംബാംഗങ്ങൾ ഇവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. അക്രമികൾ വൃദ്ധയെ ഉപദ്രവിക്കില്ലെന്നാണ് കുടുംബം കരുതിയിരുന്നത്. എന്നാൽ അക്രമികൾ വീടിന് തീയിട്ടതോടെ ഇവർ വെന്തുമരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *