വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി സ്വദേശി അജീഷ് കൊല്ലപ്പെട്ടതില്‍ നിയമസഭയില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. അജീഷിന്റെ മരണത്തില്‍ ഒന്നാം പ്രതി സര്‍ക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍ മനുഷ്യ ജീവന് വന്യമൃഗങ്ങള്‍ക്ക് വിട്ടു നല്‍കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വയനാട്ടില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വം ശ്രമങ്ങള്‍ ഉണ്ടായതായി വനം മന്ത്രി എകെ ശശീന്ദ്രന് ആരോപിച്ചു.
നിയമസഭയില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം
