വയറുവേദന; യുവാവിന്റെ വയറ്റില്‍ നിന്ന് കത്തി പുറത്തെടുത്തു

Local News National

കാഠ്മണ്ഡു: കടുത്ത വയറുവേദനയുമായെ ആശുപത്രിയിലെത്തിയ 22 കാരന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 15 സെ.മി വലിപ്പമുള്ള കത്തി.ദിവസങ്ങള്‍ക്ക് മുമ്ബ് യുവാവിന് കത്തിക്കുത്തേറ്റിരുന്നതായി ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കത്തി വയറ്റിനുള്ളിലുണ്ടെന്ന കാര്യം ആരും സംശയിച്ചിരുന്നില്ല.

കത്തി ശരീരത്തിനുള്ളില്‍ എത്തിയതിന്റെ പാടുകളൊന്നും പുറത്ത് കാണാനുമുണ്ടായിരുന്നില്ല. കത്തി പുറത്തെടുത്ത് മുറിവ് തുന്നിക്കെട്ടി യുവാവ് വീട്ടിലെത്തി.

മദ്യപിച്ച അവസ്ഥയിലാണ് യുവാവിന് കുത്തേറ്റത്. അതിനാല്‍ അപ്പോള്‍ എന്താണെന്ന് സംഭവിച്ചത് എന്ന് ഓര്‍ത്തെടുക്കാനുമായില്ല. പിറ്റേ ദിവസം മുതല്‍ വയറ്റില്‍ കഠിനമായ വേദന അനുഭവപ്പെട്ടു. എന്നാല്‍ ക്ഷീണമോ തളര്‍ച്ചതോ ഛര്‍ദിയോ മലബന്ധമോ ഒന്നും അനുഭവപ്പെട്ടിരുന്നില്ല. രക്തം പരിശോധിച്ചപ്പോഴും പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഡോക്ടര്‍ ശരീരം സൂക്ഷ്മമായി നിരീക്ഷിച്ചപ്പോഴാണ് മുറിവിന്റെ പാട് കണ്ടത്. തുടര്‍ന്ന് എക്സ്റെ എടുത്തപ്പോള്‍ വയറ്റില്‍ കത്തിയുള്ളതായി കണ്ടെത്തി. ഇത് വയറിന്റെ നിന്ന് ഒരുഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് മാറുമ്ബോഴാണ് വേദന അനുഭവപ്പെട്ടത്. ശസ്ത്രക്രിയ വഴിയാണ്കത്തി പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *