മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാലും മമ്മൂട്ടിയും. മലയാളത്തിന്റെ സൂപ്പര്‍താരങ്ങളുടെ ഇടയിലുള്ള സൂഹൃത്ത് ബന്ധവും അരാധകര്‍ വളരെ ആകാംക്ഷയോടെ നോക്കി കാണാറുണ്ട്. ഇപ്പോളിതാ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ‘പിറന്നാള്‍ ആശംസകള്‍ ഇച്ചാക്ക’ എന്നാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്ക് വെച്ചു കൊണ്ട് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. തനിക്ക് ഒരു ജ്യേഷ്ഠ സഹോദരന് തുല്ല്യമാണ് മമ്മൂട്ടിയെന്നും അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ അദ്ദേഹത്തെ വിളിക്കുന്നതു പോലെ ഞാനും മമ്മൂക്കയെ ഇച്ചാക്ക എന്നാണ് വിളിക്കാറുള്ളതെന്ന് മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്.
മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി മോഹൻലാൽ
