ടൈറ്റാനിക്കിലെ റോസിന്റെ ഓവർകോട്ട് ലേലത്തില്‍

Entertainment Global

ടൈറ്റാനിക് ചിത്രത്തിലെ നായികയായ റോസ് ധരിച്ചിരുന്ന ഓവർകോട്ട് ലേലം ചെയ്യുന്നു. സെപ്റ്റംബർ 13ന് ഓൺലൈനായി വസ്ത്രം ലേലം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. 34,000 ഡോളറാണ് നിലവിലെ ലേലത്തുക. കറുത്ത എംബ്രോയ്ഡറിയോടു കൂടിയ പിങ്ക് ഓവർകോട്ടാണ് ലേലത്തിന് വെച്ചിരിക്കുന്നത്.

‘ഗോൾഡിൻ’ എന്ന ഓക്ഷൻ ഹൗസാണ് ലേലലം നടത്തുന്നത്. ചിത്രത്തിലെ വസ്ത്രങ്ങൾ രൂപകൽപന ചെയ്‌തത് ഡെബോറ ലിൻ സ്കോട്ടാണ്. വൂളന്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ച ഓവര്‍കോട്ട് രൂപകല്‍പന ചെയ്തത്. ‘ടൈറ്റാനിക്കിലെ’ വസ്ത്രങ്ങൾക്ക് ലിൻ സ്കോട്ടിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ അവാർഡും നേടികൊടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *