ന്യൂഡെല്‍ഹി: കടക്കെണിയിലായ മാലിദ്വീപിന് 50 മില്യണ്‍ ഡോളറിന്റെ അടിയന്തര സാമ്പത്തിക സഹായവുമായി ഇന്ത്യ. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് മാലിദ്വീപിന് ഇത്തരത്തില്‍ സഹായം അനുവദിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മാലിദ്വീപ് ഗവണ്‍മെന്റിന്റെ ട്രഷറി ബില്ലുകള്‍ 50 മില്യണ്‍ ഡോളറിന്റെ മുന്‍ സബ്സ്‌ക്രിപ്ഷന്റെ കാലാവധി പൂര്‍ത്തിയാകുന്ന തിയതി മുതല്‍ വീണ്ടും ഒരു വര്‍ഷത്തേക്ക് സബ്സ്‌ക്രൈബ് ചെയ്തതായി മാലെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഈ വര്‍ഷം മെയ് മാസത്തില്‍, മാലദ്വീപ് ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം, ഇതേ സംവിധാനത്തിന് കീഴില്‍ 50 മില്യണ്‍ ഡോളറിന്റെ ട്രഷറി ബില്ലുകള്‍ എസ്ബിഐ സബ്സ്‌ക്രൈബ് ചെയ്തിരുന്നു. മാലദ്വീപ് ഗവണ്‍മെന്റിന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് ഈ അടിയന്തര സാമ്പത്തിക സഹായം എന്ന് പ്രസ്താവനയില്‍ പറയുന്നു