ആലപ്പുഴ : കഴിഞ്ഞ പത്ത് വർഷമായി ദിവസേന സൂര്യകവിതയെഴുതുന്ന ചെങ്ങന്നൂർ വെണ്മണി കൊച്ചുനെടുമ്പുറത്ത് ഡോ: ജയദേവനെ കവിതാ സാഹിത്യ കലാ സാംസ്കാരിക വേദിയുടെ വാല്മീകി പുരസ്കാരത്തിന് തിരഞ്ഞെടുത്തു.
ഈ മാസം 23 ന് തിരുവനന്തപുരം വൈ എം സി എ ഹാളിൽ നടക്കുന്ന പുരസ്കാര ദാന ചടങ്ങിൽ വെച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പുരസ്കാരം നല്കി ആദരിക്കും.2021ൽ ഒരു വിഷയത്തിൽ ഏറ്റവും കൂടുതൽ കവിതകൾ എഴുതിയതിനു യൂണിവേഴ്സൽ റെക്കോർഡ് ഫോറം ലോക റെക്കോർഡും, അതെ വർഷം തന്നെ ഇന്റർനാഷണൽ തമിഴ് യൂണിവേഴ്സിറ്റിയിൽ നിന്നും ഓണററി ഡോക്ടറെറ്റും ലഭിച്ചു.