ലണ്ടൻ:യുകെയിൽ പത്തനംതിട്ട സ്വദേശി കാറിനുള്ളിൽ മരിച്ച നിലയിൽ.53 കാരനായ റെജിയുടെ മൃതദേഹമാണ്
കാറിനുള്ളിൽ കണ്ടെത്തിയത്.റെജിയും കുടുംബവും യു കെയിലെത്തിയത് ഒന്നര വർഷം മുമ്പാണ്.ഇന്നലെ ഡ്യൂട്ടി കഴിഞ്ഞു ഭാര്യ വീട്ടില്‍ എത്തുമ്പോഴാണ് 53 കാരനായ റെജി ജോണ്‍ വീട്ടില്‍ എത്തിയിട്ടില്ലെന്ന് മനസിലാവുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റെജിയുടെ മൃതദേഹം കാർ പാർക്കിംഗ് സ്പേസിലെ കാറിനുള്ളിൽ കണ്ടെത്തിയത്.ക്രോളി ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് പള്ളിയും ഹേ വാര്‍ഡ് ഹീത് മലയാളി കൂട്ടായ്മയും അനുശോചനം രേഖപ്പെടുത്തി.
പത്തനംതിട്ട കോന്നി കിഴവല്ലൂര്‍ വലിയപറമ്പില്‍ കുടുംബാംഗമാണ് റെജി ജോണ്‍.ഭാര്യ ബിന്‍സിമോള്‍ കുര്യാക്കോസ് നഴ്സായി ജോലി ചെയ്യുന്നു.മകള്‍ അന്യ മേരി റെജി യു കെയില്‍ വിദ്യാര്‍ത്ഥിനിയാണ്.മകന്‍ ആബേല്‍ റെജി നാട്ടിലാണ് പഠിക്കുന്നത്.മൃതദേഹം പോലീസെത്തി ആശുപത്രി മോര്‍ച്ചറിയിലേക്ക് നീക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.