മലപ്പുറം ജില്ലയിലെ എടപ്പാൾ കേന്ദ്രീകരിച്ച് പിഗ്മെന്റ് ആർട്ട് ഗാലറി തുറന്നു. ഗാലറിയുടെ ഉദ്ഘാടനവും തുടർന്ന് 30 ഓളം കലാകാരികളും കലാകാരന്മാരും പങ്കെടുത്ത ചിത്രപ്രദർശനവും നടന്നു ഗാലറി ഉദ്ഘാടനം പ്രശസ്ത ചിത്രകാരനും ആർക്കിടെക്റ്റുമായ അനിൽ ബി കൃഷ്ണ നിർവഹിച്ചു പിഗ്മെന്റ് ആർട്ട് ഗാലറി പ്രസിഡണ്ട് ഉഷാസുരഭി സ്വാഗതം ആശംസിച്ചു. അധ്യക്ഷൻ മുസ്തഫ പള്ളിക്കര യായിരുന്നു പിഗമെൻ്റ്സ് ആർട്ട്സ് സെക്രട്ടറി സിന്ധു മാത്തൂർ, ജോയിൻ്റ് സെക്രട്ടറി ഗസിൻ പൊന്നാനി, ജയന്തൻ മാസ്റ്റർ , പ്രദീപ് പാറപ്പുറം,റജീന മുസ്തഫ എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിലെ പ്രത്യേക സാന്നിധ്യം പ്രകാശ് എടപ്പാൾ (കെ വി വി ഇ എസ്ജില്ലാ വൈസ് പ്രസിഡണ്ട് മലപ്പുറം)
ഉദ്ഘാടന ചടങ്ങിനു ശേഷം ചിത്രങ്ങളെക്കുറിച്ചും ചിത്രങ്ങളുടെ വിപണന സാധ്യതകളെക്കുറിച്ചും ചർച്ച നടന്നു 50 ഓളം പേർ പങ്കെടുത്തു. അജിത കെവിയുടെ നന്ദി പ്രകാശന ത്തോടുകൂടി പരിപാടി അവസാനിച്ചു.
മലപ്പുറം ജില്ലയിലെ എടപ്പാൾ കേന്ദ്രീകരിച്ച് പിഗ്മെന്റ് ആർട്ട് ഗാലറി തുറന്നു
