മഹാരാജാസ് കോളജിലെ സംഘർഷം: രണ്ട് എസ്.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിൽ

Breaking Kerala

കൊച്ചി: മഹാരാജാസ് കോളജിൽ കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകരെ ആക്രമിച്ച കേസിൽ രണ്ട് എസ്.എഫ്.ഐ. പ്രവർത്തകർ അറസ്റ്റിൽ. എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് പ്രജിത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് പിടിയിലായത്.ആശുപത്രിക്കുള്ളിൽ അക്രമം നടത്തിയതിനും പോലീസ് ഇരുവർക്കുമെതിരെയും കേസ് എടുത്തിട്ടുണ്ട്. കോളജിലെ സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രറ്റേണിറ്റി പ്രവർത്തകരെ എസ്.എഫ്.ഐ. പ്രവർത്തകർ ക്രൂരമായി മർദിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ എട്ടാം പ്രതിയായ കെ.എസ്.യു. പ്രവർത്തകൻ ഈ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *