എം ടി മലയാളത്തിന്റെ സ്നേഹാക്ഷര പുരുഷൻ; എം കെ ഷിബു

Kerala

തലയോലപ്പറമ്പ്: മലയാളത്തിന്റെ സ്നേഹ അക്ഷര പുരുഷനാണ് എം ടി എന്നും അടുത്ത തലമുറയെ കർമ്മ വ്യഗ്രമാക്കാനുള്ള കാഴ്ചപ്പാട് അദ്ദേഹത്തിന് ഉണ്ടെന്നും ലളിതകലാ അക്കാദമി മുൻ സെക്രട്ടറിയും നാടകകൃത്തുമായ എം കെ ഷിബു പറഞ്ഞു. എം ടി വാസുദേവൻ നായരുടെ നവതി ദിനത്തോടനുബന്ധിച്ച് തലയോലപ്പറമ്പിൽ ബഷീറിനോടൊപ്പം എംടിയും താമസിച്ചിരുന്ന ഫെഡറൽ നിലയത്തിൽ വെച്ച് ബഷീർ സ്മാരക സമിതി യുടെ നേതൃത്വത്തിൽ നടത്തിയ എം ടി ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഷീർ സ്മാരക സമിതി ഡയറക്ടറും പ്രശസ്ത ലിറ്ററേച്ചർ ഫോട്ടോഗ്രാഫറുമായ മനോജ് ഡി വൈക്കം അധ്യക്ഷത വഹിച്ചു. കവികളായ സി.ജി ഗിരിജനാചാരി,മോഹൻദാസ് ഗാലക്സി എംടിയെ കുറിച്ച് എഴുതിയ സ്വന്തം കവിതകൾ ആലപിച്ചു. ഫെഡറൽ ബാങ്ക് സീനിയർ മാനേജർ അക്ഷയ് എസ്. പുളിമൂട്ടിൽ ജന്മദിന കേക്ക് മുറിച്ച് വിതരണം നടത്തി. ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി ജി.ഷാജിമോൻ ,സമിതി ഭാരവാഹികളായ അബ്ദുൽ ആപ്പാഞ്ചിറ, ആർട്ടിസ്റ്റ് ശ്രീജേഷ് ഗോപാൽ, ഡോ.എസ്.പ്രീതൻ, ബാങ്ക് ജീവനക്കാരായ ജോബി ജോസ്, അഞ്ജലി വി നായർ, ഇന്ദു എം എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *