വൈക്കം: സെന്റ് ലൂയിസ് യു പി സ്കൂളിൽ അധ്യാപക- രക്ഷാകർതൃ സമ്മേളനം നടത്തി. പിടിഎ പ്രസിഡന്റ് സുധീർ വി അധ്യക്ഷത വഹിച്ച യോഗം സ്കൂൾ മാനേജർ ഫാദർ ബർക്കുമാൻസ് കൊടക്കൽ ഉദ്ഘാടനം ചെയ്തു. വൈക്കം സിവിൽ എക്സൈസ് ഓഫീസർ ദീപേഷ് എ എസ് ബോധവൽക്കരണ ക്ലാസ് നയിച്ചു. പിടിഎ സെക്രട്ടറി സി. സ്മിത പൗലോസ് പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പുതിയ പി.ടി.എ ഭാരവാഹികളായി ഉദയകുമാർ കെ (പ്രസിഡന്റ്)റാണി ജോസഫ് (വൈസ് പ്രസിഡന്റ്) സൗമ്യ പ്രതാപ്(എംപിടിഎ പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.
സ്കൂൾ ഹെഡ്മാസ്റ്റർ ബൈജുമോൻ ജോസഫ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് സ്റ്റെല്ല ജോസഫ് നന്ദിയും പറഞ്ഞു.