ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രം സൃഷ്ടിക്കുമെന്ന് ഭോജ്പൂരി സിനിമ താരവും എംപിയുമായ രവി കിഷൻ

Uncategorized

ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രം സൃഷ്ടിക്കുമെന്ന് ഭോജ്പൂരി സിനിമ താരവും എംപിയുമായ രവി കിഷൻ. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം തവണയും ബിജെപിയുടെ സ്ഥാനാർത്ഥിയാണ് രവി കിഷൻ. ഗോരഖ്പൂർ മണ്ഡലത്തില്‍ മത്സരിക്കാൻ സാധിക്കുന്നതില്‍ പാർട്ടി നേതൃത്വത്തിനും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ചിരിക്കുകയാണ് താരമിപ്പോൾ.‘വീണ്ടും ഗോരഖ്പൂരില്‍ സ്ഥാനാർത്ഥിയായി എന്നെ തന്നെ പ്രഖ്യാപിച്ചതില്‍ പാർട്ടിയോടും പ്രധാനമന്ത്രിക്കും നന്ദി അറിയിക്കുന്നു. ഇതെന്റെ രണ്ടാമത്തെ അവസരമാണ്. കാശിക്ക് ശേഷം മഹത്തായ ഗോരഖ്പൂർ മണ്ഡലത്തില്‍ മത്സരിക്കാൻ സാധിക്കുന്നത് ഒരു ഭാഗ്യമായി കണക്കാക്കുന്നു. ജനങ്ങള്‍ക്ക് എന്നിലുള്ള വിശ്വാസം ഞാൻ നിലനിർത്തും.’- രവി കിഷൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *