തിരുവനന്തപുരം: 2024 തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എൽഎഡിഎഫിന്റെ ജാഥ വരുന്നു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇറക്കി സർക്കാരിനെ മുന്നിൽനിർത്തിയും ലോക്സഭാ തിരഞ്ഞെടുപ്പിന് എൽഡിഎഫ് ഒരുങ്ങുന്നത്.
ഓരോ വകുപ്പിനും ജനസമക്ഷം അവതരിപ്പിക്കാൻ കഴിയുന്ന പരിപാടികൾ തയാറാക്കാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ലോക്സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെ 1–19 തോൽവി ഏൽപിച്ച നാണക്കേടിൽ നിന്നു കരകയറിയേ തീരൂവെന്നും അതിനു സാധിക്കുമെന്നുമുള്ള വികാരമാണ് സിപിഎമ്മിൽ.