ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ തീയതികള്‍ പ്രഖ്യാപിച്ചു; സംസ്ഥാനത്ത് ഏപ്രിൽ 26ന്

Breaking Kerala

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ തീയതികള്‍ പ്രഖ്യാപിച്ചു. 7 ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് . ഏപ്രിൽ 26 നു നടക്കുന്ന രണ്ടാം ഘട്ടത്തിൽ കേരളം വിധിയെഴുതും. എല്ലാ ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. ഏപ്രിൽ 19 ന് ആണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ നവംബർ 7 നും 30 നും ഇടയിൽ നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പിന് രാജ്യം പൂ‍ര്‍ണ സജ്ജമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണ‍ര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *