ലോകേഷും അനിരുദ്ധും അഭിനയത്തിലേക്ക്

Entertainment

സംവിധായകൻ ലോകേഷ് കനകരാജും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വെള്ളിത്തിരയിലേക്ക്. ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും.

സ്റ്റണ്ട് മാസ്റ്റർ ടീം അൻബറിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടൻ സമുദ്രക്കനിയും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന. റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബറിൽ ഷൂട്ടിംഗ് ആരംഭിക്കും.

നിലവിൽ രജനികാന്ത് ചിത്രം ജയിലറിലെ പാട്ടുകൾ ചിട്ടപ്പെടുത്തുകയാണ് അനിരുദ്ധ്. തുടർന്ന് ലിയോ, ഇന്ത്യൻ 2, ജവാൻ, വിടാമുയർച്ചി എന്നിവയുൾപ്പെടെ ഈ വർഷത്തെ പല പ്രധാന ചിത്രങ്ങളുടെയും സംഗീത സംവിധാനം അനിരുദ്ധ് തന്നെ.

അതേസമയം വിജയ്, തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, ഗൗതം വാസുദേവ് ​​മേനോൻ, അനുരാഗ് കശ്യപ് എന്നിവർ ഒരുമിക്കുന്ന ലിയോയുടെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് ലോകേഷ്. ചിത്രം ഒക്ടോബർ 19ന് തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *