നോർത്ത് പറവൂർ: വടക്കൻ പറവൂർ നഗരസഭയിൽ ഇന്ന് നടന്ന കൗൺസിൽ യോഗത്തിൽ വച്ച് പതിനൊന്നാം വാർഡ് കൗൺസിലർ ബീന ശശിധരനെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു. കോൺഗ്രസ് പാർട്ടിയിലെ ധാരണ പ്രകാരം രണ്ടര വർഷം പൂർത്തിയാക്കി വി.എ പ്രഭാവതി രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. എറണാകുളം ജില്ലാ സപ്ലൈ ഓഫീസർ ടി.സഹീർ റിട്ടേണിഗ് ഓഫീസറായിരുന്നു. യു.ഡി.എഫിലെ ബീന ശശിധരന് 15 വോട്ടും എൽ.ഡി.എഫിലെ കെ.ജെ ഷൈൻ ടീച്ചർക്ക് 9 വോട്ടും, ബി.ജെ.പിയിലെ ആശ മുരളിക്ക് 3 വേട്ടും കിട്ടി. രണ്ടു പേർ വോട്ടിഗിൽ പങ്കെടുത്തില്ല. വൈസ് ചെയർമാൻ എം.ജെ രാജു , കൗൺസിലർമാരായ കെ.ജെ. ഷൈൻ, ജി. ഗിരീഷ്, എൻ.ഐ പൗലോസ്, എം.കെ ബാനർജി, വി.എ പ്രഭാവതി, എം. രഞ്ജിത്ത്, ടി.എം അബ്ദുൾ സലാം, ജ്യോതി ദിനേശൻ , ഡി.രാജ്കുമാർ എന്നിവർ സംസാരിച്ചു. സത്യപ്രതിക്ഞയും അധികാരമേൽക്കലും നടന്നു.