വൈക്കം ഉപജില്ലാ ശാസ്ത്രമേളയിൽ പള്ളിപ്രത്ത്ശ്ശേരി സെൻ്റ് ലൂയിസ് യു പി സ്കൂളിന് മികച്ച നേട്ടം

Kerala

വൈക്കം: ഒക്ടോബർ 19 ,20 തിയതികളിലായി
വൈക്കം ആശ്രമം സ്കൂളിൽ വച്ച് നടന്ന
വൈക്കം സബ് ജില്ലാ ശാസ്ത്രമേളയിൽ
ഏറ്റവും കൂടുതൽ പോയിൻ്റ് നേടി
പള്ളിപ്രത്ത്ശ്ശേരി സെൻ്റ് ലൂയിസ് UP സ്കൂൾ ഓവറോൾ ട്രോഫി കരസ്ഥമാക്കി.
പ്രവർത്തിപരിചയമേളയിൽ ഒന്നാം സ്ഥാനവും
ഓവറോൾ ട്രോഫിയും ,സയൻസ് മേളയിൽ
ഒന്നാം സ്ഥാനവും ഓവറോൾട്രോഫിയും ,
സോഷ്യൽ സയൻസ്മേളയിൽ
രണ്ടാo സ്ഥാനവും സെക്കൻ്റ് ഓവറോൾ
ട്രോഫിയും നേടിയാണ്
ഈ വിദ്യാലയം മികവ്
പുലർത്തിയത്.

വിവിധയിനങ്ങളിലായി എഴുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രകൃതി സൗഹൃദ നഗരം (EcoCity ), മാലിന്യ മുക്തനഗരം ,ചെറു ധാന്യങ്ങളുടെ ശേഖരം എന്നിവ ഏവരേയും ആകർഷിച്ചു.വൈക്കം നഗരസഭാ വൈസ് ചെയർമാൻ ശ്രീ PT സുഭാഷ് , ജില്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീമതി പ്രീത രാമചന്ദ്രൻ ,ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീമതി സുനിമോൾ MR എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *