വൈക്കത്തെ ആദ്യ മാരുതി അംഗീകൃത അരീന ഷോറുമും സർവ്വീസ് സെന്ററുമായ എ.വി.ജി മോട്ടോർസ് ഉദ്ഘാടനം ചെയ്തു

Kerala

വൈക്കം : ചാലപ്പറമ്പിൽ പുതുതായി നിർമിച്ച എ.വി.ജെ മോട്ടോർസിന്റെ ഉദ്ഘാടനം വെഹിക്കിൾ ഇൻസ്പെക്ടർ ജെയ്സ് ലൂക്കോസ് നിർവ്വഹിച്ചു. വല്ലകം സെന്റ് മേരീസ് പള്ളി വികാരി ഫാ. ടോണി കോട്ടക്കൽ വെഞ്ചരിപ്പ് കർമ്മം നിർവ്വഹിച്ചു. എ.വി.ജി മോട്ടോർസ് ചെയർമാൻ എ.വി.ജോർജ് മുൻസിപ്പൽ കൗൺസിലർ ഹരിദാസൻ നായർക്ക് ആദ്യവിൽപന നടത്തി. എ.വി.ജി. മോട്ടോർസ് സി.ഇ.ഒ ബീനാ തോമസ്, ചീഫ് ജനറൽ മാനേജർ സിജി മാത്യം, ബ്രിജേഷ് നാരായണൻ , ബിജു ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഉദ്ഘാടനം പ്രമാണിച്ച് മൂന്ന് ദിവസത്തേക്ക് നിരവധി ഓഫറുകളാണ് എ.വി.ജി. മോട്ടോർസ് നൽകുന്നത്. ഓരോ പുതിയ കാർ ബുക്ക് ചെയ്യുന്നവർക്ക് 5000 രൂപ വില വരുന്ന സമ്മാനം , വാഹനങ്ങൾ സർവ്വീസ് ചെയ്യുന്നവർക്ക് ലേബർ ചാർജിൽ 50% ഇളവ് , റണ്ണിങ്ങ് റിപ്പയറിന് 20% ഇളവ് തുടങ്ങിയവയാണ് ഓഫറുകൾ.

Leave a Reply

Your email address will not be published. Required fields are marked *