വയനാട്: വയനാട്ടില്‍ ലോൺ ആപ്പ് വരുത്തിവെച്ച സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. അരിമുള ചിറകോണത്ത് സ്വദേശി അജയ്‌രാജ് ആണ് മരിച്ചത്. അരിമുള എസ്റ്റേറ്റിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ലോൺ ആപ്പിന്‍റെ ഭീഷണിയെന്നാണ് സംശയിക്കുന്നത്. കുടുംബാംഗങ്ങളുടെ വ്യാജ ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കഴിഞ്ഞദിവസം അജ്ഞാത നമ്പറിൽ നിന്ന് ലഭിച്ചിരുന്നു.
മെസേജ് വന്ന അജ്ഞാത നമ്പറിലേക്ക് അജയ് രാജ് ആത്മഹത്യ ചെയ്ത വിവരം അറിയിച്ചപ്പോള്‍ നല്ല തമാശയെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുകയും പണമടയ്ക്കെന്ന് പറഞ്ഞ് അശ്ലീലം പറയുകയും ചെയ്തു. 5000 രൂപയാണ് തരാനുള്ളതെന്നും അറിയിച്ചു.