അച്ചിനകം പള്ളിയിൽ ഊട്ടു തിരുനാളിന് തുടക്കം കുറിച്ചു.

Kerala

വെച്ചൂർ: തീർത്ഥാടന കേന്ദ്രമായ വെച്ചൂർ അച്ചിനകം സെന്റ് ആൻറണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിൻറെ ഊട്ടു തിരുനാളിന് തുടക്കമായി.ഫാ. ജോർജ്ജ് മാണിക്കത്താൻ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. വിശുദ്ധ അന്തോനീസിന്റെ 792- മത് മരണവാർഷികം അനുസ്‌മരിച്ചുകൊണ്ട് നാനാ ജാതി മതസ്ഥരായ ഭക്തജനങ്ങൾ 792 വിളക്കുകൾ തെളിക്കുന്ന ദീപക്കാഴ്ചയെ തുടർന്ന് ഇടവകദിനാഘോഷം നടക്കും.

തിരുശേഷിപ്പ് വണക്കദിനമായ 12 ന് വൈകിട്ട് 5 ന് ജപമാലയെത്തുടർന്ന് ദിവ്യബലിക്ക് ഫാ. ജയിംസ് തൊട്ടിയിൽ മുഖ്യകാർമ്മികനാകും . തുടർന്ന് തിരുശേഷിപ്പ് പ്രദക്ഷിണവും തിരുസ്വരൂപം എഴുന്നള്ളിക്കലും നടക്കും. തിരുനാൾ ദിനമായ 13 ന് രാവിലെ 6 ന് ദിവ്യബലിയെത്തുടർന്ന് പായസവെഞ്ചിരിപ്പ് . 10.30 ന് ഊട്ടു നേർച്ച വെഞ്ചിരിപ്പിനെ തുടർന്നുള്ള തിരുനാൾ കുർബാനയ്ക്ക് ഫാ. എബിൻ ചിറയ്ക്കൽ കാർമികനാകും. തുടർന്ന് ഊട്ടു സദ്യ . വൈകിട്ട് 5.30 ന് , ദിവ്യബലി, നൊവേന, ആരാധന എന്നിവ ഉണ്ടായിരിക്കും. തിരുനാളിനോടനുബന്ധിച്ച് വിശുദ്ധന്റെ തിരുസ്വരൂപത്തിൽ പൂമാല ചാർത്തുന്നതിനും അടിമ വയ്ക്കുന്നതിനും കുഞ്ഞുങ്ങൾക്ക് ആദ്യ ചോറൂട്ട് നടത്തുന്നതിനും സൗകര്യമുണ്ടായിരിക്കുമെന്ന് വികാരി ഫാ. ജയ്‌സൺ കൊളുത്തുവള്ളി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *