മദ്യനയത്തില്‍ പറഞ്ഞ കാര്യങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്, അനുമതി നല്‍കിയതില്‍ സംശയിക്കാന്‍ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി

Kerala

സ്പിരിറ്റ് നിര്‍മാണ ശാലയ്ക്ക് അനുമതി നല്‍കിയതില്‍ സംശയിക്കാന്‍ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷത്തെ മദ്യനയത്തില്‍ പറഞ്ഞ കാര്യങ്ങളാണ് നടപ്പിലാക്കുന്നതെന്നും കേരളത്തിന് ആവശ്യമായ മദ്യം ഇവിടെത്തന്നെ ഉത്പാദിപ്പിക്കും എന്നതാണ് മദ്യനയത്തില്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യനയത്തില്‍ പറഞ്ഞ കാര്യങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും ഇതില്‍ കൂടുതല്‍ എന്ത് വിശദീകരണമാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മദ്യ നയത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. 2024 ല്‍ 39 കോടി എഥനോള്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. 3000 കോടി രൂപയാണ് അന്യസംസ്ഥാനത്തേക്ക് ഇതുവഴി ഒഴുകുന്നത്. കേരളത്തില്‍ നിര്‍മ്മാണമാരംഭിച്ചാല്‍ 300 കോടി രൂപ യാത്ര യിനത്തില്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു സ്പിരിറ്റ് ഏറ്റവും കൂടുതല്‍ കേരളത്തിലേക്ക് എത്തിയിരുന്നത്. അത് തുറക്കുകയാണ് സംസ്ഥാന ലക്ഷ്യം. ടെന്‍ഡര്‍ വിളിച്ചല്ല വ്യവസായം തുടങ്ങുന്നത്. ഇനിയും നിക്ഷേപകര്‍ വന്നാല്‍ അതിനെ സ്വീകരിക്കും. സെലക്ഷന്‍ പ്രോസസില്‍ പങ്കെടുത്തത് ഈ കമ്പനി മാത്രമാണ്. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ടെന്‍ഡര്‍ വിളിച്ചാണോ വ്യവസായം തുടങ്ങിയതെന്നും മുഖ്യമന്ത്രി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *