ഏറ്റുമാനൂർ : തൊഴിൽ മേഖലയെ ബാധിക്കുന്ന അശാസ്ത്രീയ നിയമങ്ങൾ പിൻവലിക്കുക, ജനററ്റേർ ഘടിപ്പിച്ച പ്രൈവറ്റ് വാഹനങ്ങൾക്ക്
രജിസ്ട്രേഷൻ പുതുക്കി നൽകുക, സ്വതന്ത്ര ക്ഷേമനിധി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫയർ അസോസിയേഷൻ ഓഫ് കേരളാ (എൽ.എസ്. ഡബ്ല്യു.എ.കെ. ) ഓഗസ്റ്റ് 1, 2 തിയതികളിൽ കോട്ടയം ജില്ലയിൽ സമര പ്രഖ്യാപന വാഹന പ്രചരണ ജാഥ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ജയ്സ് തോമസാണ് ജാഥാ ക്യാപ്റ്റൻ .
ഓഗസ്റ്റ് ഒന്നിന് രാവിലെ 9 – ന് ഏറ്റുമാനൂരിൽ സംസ്ഥാന ജനറൽ സെക്രട്ടറി റഹീം കുഴിപ്പുറംഉദ്ഘാടനം ചെയ്യും. സിബി കുറുപ്പുന്തറ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം തിരുനക്കരയിൽ സംസ്ഥാന പ്രസിഡന്റ് തമ്പി നാഷണൽ ഉദ്ഘാടനം ചെയ്യും. രണ്ടിന് ചങ്ങനാശ്ശേരിയിൽ സംസ്ഥാന ഓർഗനൈസർ കെ.എൻ.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം പാലായിൽ സംസ്ഥാന പ്രസിഡന്റ് പി.എച്ച്. ഇക്ബാലും ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഹൗളിങ് വന്നതിന്റ പേരിൽ മൈക്ക്, ആംപ്ലിഫയർ എന്നിവ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയിൽ
അസോസിയേഷൻ പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് ജയ്സ് തോമസ്, സെക്രട്ടറി പ്രകാശ് ഞീഴൂർ, ബിജു കാണക്കാരി, പി.എച്ച് ഇക്ബാൽ, അനീഷ് മണി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.