കടുത്തുരുത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് കളത്തൂർ ഭാഗത്ത് പിണ്ടിയേക്കരിയിൽ വീട്ടിൽ അമൽ സജി (23) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ അതിജീവതയുമായി സൗഹൃദത്തിൽ ആവുകയും തുടർന്ന് അതിജീവിതയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.അതിജീവതയുടെ പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീജിത്ത്.റ്റി, എസ്.ഐ സന്തോഷ്, എ.എസ്.ഐ അജി, സി.പി.ഒ പ്രവീൺകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.