കൊച്ചി: സംസ്ഥാനത്ത് ഇപ്പോൾ നിരത്തിലുള്ള കെഎസ്ആർടിസി ബസുകളിൽ പകുതി എണ്ണത്തിന് മാത്രമേ ഇൻഷുറൻസ് പരിരക്ഷ ഉള്ളെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. ആകെയുള്ള 5533 ബസുകളിൽ 2346 ബസ്സുകൾക്ക് മാത്രമാണ് ഇൻഷുറൻസ് ഉള്ളത്. ഇതിൽ 1902 കെഎസ്ആർടിസി ബസ്സുകൾക്കും 444 കെ സ്വിഫ്റ്റ് ബസ്സുകൾക്കും ആണ് ഇൻഷുറൻസ് ഉള്ളത്. പുതുതായി നിരത്തിലിറങ്ങിയ മുഴുവൻ കെ സ്വിഫ്റ്റ് ബസ്സുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉണ്ട്. എന്നാൽ പകുതിയോളം കെഎസ്ആർടിസി ബസ്സുകൾക്ക് ഇൻഷുറൻസ് ഇല്ലാത്ത സാഹചര്യവും ആണ്.