കെഎസ്ആര്‍ടിസി പണിമുടക്ക് പ്രഖ്യാപനം; തൊഴിലാളി സംഘടനകളുമായി ചര്‍ച്ച 16ന്

Breaking Kerala

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പണിമുടക്ക് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലാളി സംഘടന നേതാക്കളുമായി മന്ത്രിതല ചര്‍ച്ച 16ന് നടക്കും. സിഐടിയു, ടിഡിഎഫ്, ബിഎംഎസ് എന്നിവയുടെ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, വി. ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ 16ന് വൈകിട്ട് മൂന്നുമണിക്കാണ് ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയിലെ വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

സംയുക്ത തൊഴിലാളി സംഘടനകള്‍ 26ന് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ജൂലൈ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞ വര്‍ഷത്തെ ഓണം ആനൂകൂല്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നും സമര സമിതി നേതാക്കള്‍ ആരോപിച്ചിരുന്നു. ശമ്പളം കൃത്യമായി നല്‍കുക, ഓണം ആനുകൂല്യങ്ങള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും സംയുക്ത സമരസമിതി നേതാക്കള്‍ പറഞ്ഞിരുന്നു. അതേസമയം ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്ന ദിവസത്തിന് മുന്‍പ് ശമ്പളം നല്‍കുമെന്ന് മന്ത്രി ആന്റണി രാജു കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *