170മത് ശ്രീനാരായണ ഗുരുദേവ തിരുജയന്തി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യൂണിയൻ തല കലോത്സവം എസ്എൻഡിപി യോഗം കൗൺസിലർ ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു. പറവൂർ യൂണിയനും കീഴിലുള്ള 72 ശാഖകളിൽ നിന്ന് 7 മേഖലകളിലായി 246 മത്സരാർത്ഥികൾ 23 ഇനങ്ങളിൽ പങ്കെടുത്തു. രണ്ടു വേദികളിലായി നടക്കുന്ന മത്സരങ്ങൾ നാളെ സമാപിക്കും പറവൂർ എസ്എൻഡിപി യൂണിയൻ ഹാളിൽ വച്ച് ചേർന്ന യോഗത്തിൽ പറവൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ ശ്രീ സി എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൺവീനർ ശ്രീ ഷൈജു മനക്കപ്പടി സ്വാഗതം ആശംസിച്ചു. കമ്മിറ്റി അംഗങ്ങളായ ശ്രീ ഡി ബാബു, എം ബി ബിനു, കണ്ണൻ കൂട്ടുകാട്, മൈക്രോകോഡിനേറ്റർമാരായ പി ബി ജോഷി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.