കോട്ടയം റാഗിങ് കേസ്; വിശദമായ അന്വേഷണം നടത്തി മുഴുവൻ കുറ്റക്കാർക്ക് എതിരെയും കർശന നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ

Kerala

കോട്ടയം ഗവൺമെൻറ് നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ ഹോസ്റ്റലിനകത്ത് ക്രൂരമായി റാഗ് ചെയ്യപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ.
അതിക്രൂരമായ റാഗിംഗ് ആണ് കഴിഞ്ഞ കുറച്ചു മാസങ്ങളയായി ഹോസ്റ്റലിൽ നടക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും
ഇത് അത്യന്തം ഗൗരവതരമാണെന്നും ഡിവൈഎഫ്ഐ പറഞ്ഞു.

പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത റാഗിംഗ് എന്ന ക്രൂരവിനോദം അവസിപ്പിക്കേണ്ടതുണ്ട്. കലാലയങ്ങളിൽ വിദ്യാർത്ഥി കളുടെ സംഘടനാ സ്വാതന്ത്ര്യം വേണ്ടത്ര പ്രാധാന്യം നൽകാതിരിക്കുമ്പോൾ ആ ഇടങ്ങൾ അരാഷ്ട്രീയതയുടെയും അരാജകത്വത്തിന്റെയും ഇടങ്ങളായി മാറുന്നതിൻ്റെ പ്രത്യക്ഷമായ ഉദാഹരണമാണ് വിവിധ കലാലയങ്ങളിൽ നിന്ന് കേൾക്കുന്ന മയക്ക് മരുന്നിൻ്റെയും ഗ്യാംങ് തല്ല്മാലകളുടെയും റാഗിങ്ങിൻ്റെയും ഇത്തരം വാർത്തകൾ.

മനുഷ്യത്വരഹിതവും അപരിഷ്കൃതവുമായ ക്രൂര വിനോദങ്ങളും മയക്ക് മരുന്ന് വ്യാപനവും തുടച്ചു മാറ്റാൻ വിദ്യാർത്ഥികൾ തന്നെ സംഘടിതരായി മുന്നോട്ട് വരേണ്ടതുണ്ട്.പ്രസ്തുത വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി മുഴുവൻ കുറ്റക്കാർക്ക് എതിരെയും കർശന നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *