കോട്ടയം : ആറ്റിലേക്ക് ചാടിയ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. നേപ്പാള്‍ സ്വദേശി സുലോചൻ തരു(23) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി 10-നു ഈരാറ്റുപേട്ട വട്ടക്കയത്താണ് സംഭവം. സുഹൃത്തുക്കളായ നാല് പേര്‍ക്കൊപ്പം ആറ്റുതീരത്തെ കെട്ടിടത്തിലായിരുന്നു സുലോചൻ താമസിച്ചിരുന്നത്. ശനിയാഴ്ച അഞ്ച് പേരും കൂടി മദ്യപിക്കുന്നതിനിടെ താമസസ്ഥലത്തിന്‍റെ പിന്നിലെ ആറ്റിലേക്ക് ചാടുകയായിരുന്നു.
തുടര്‍ന്ന്, ഈരാറ്റുപേട്ട പൊലീസും ഫയര്‍ഫോഴ്സും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ സുലോചനെ കണ്ടെത്തിയെങ്കിലും മരിച്ചിരുന്നു.മൃതദേഹം പൊലീസ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.