പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് ഫോറന്‍സിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.
2.09 കോടി രൂപ ചെലവഴിച്ചുള്ള ഫോറന്‍സിക് ബ്ലോക്കില്‍ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫോറന്‍സിക് വിഭാഗത്തിന്റെ ഭാഗമായ മോര്‍ച്ചറി ബ്ലോക്കില്‍ മജിസ്റ്റീരിയല്‍, പോലീസ് ഇന്‍ക്വസ്റ്റ് റൂമുകള്‍, മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള 10 കോള്‍ഡ് ചേമ്പര്‍, പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള 4 ഓട്ടോപ്സി ടേബിള്‍, മെഡിക്കല്‍ ഓഫീസര്‍ റൂം, സ്റ്റാഫ് റൂമുകള്‍, റിസപ്ഷന് എന്നിങ്ങനെയാണ് സജ്ജമാക്കിയിരിക്കുന്നത്.
കേരളത്തിലെ മികച്ച മെഡിക്കല്‍ കോളേജുകളില്‍ ഒന്നാക്കി മാറ്റാനായി കോന്നി മെഡിക്കല്‍ കോളേജില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലത്താണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭ്യമായി കോന്നി മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കിയത്.