കുണ്ടറയിൽ പോക്സോ കേസ് ഇരയുടെ പിതാവ് ആത്മഹത്യചെയ്ത നിലയിൽ

Breaking Kerala

കൊല്ലം: കുണ്ടറയിൽ പോക്സോ കേസ് ഇരയുടെ പിതാവ് ആത്മഹത്യചെയ്ത നിലയിൽ. മാതാവിനെ കൈഞരമ്പ് മുറിച്ച നിലയിൽ ഗുരുതരാവസ്ഥയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച‌ വെളുപ്പിന് 3.30ന്
അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ ഭാര്യയാണ് ഇയാളെ കണ്ടത്. പിന്നാലെ, ഇവർ മൂത്ത മകളുടെ ഭർത്താവിനെ മൊബൈലിൽ വിളിച്ച് സംഭവം അറിച്ചു. ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.2024 ഫെബ്രുവരി രണ്ടിനാണ് കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ കുണ്ടറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പോലീസ് മിസിങ്ങിന് കേസ് എടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു‌. തുടർന്നാണ് കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.കൂടുതൽ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കൊറ്റംകര ഗ്രാമപഞ്ചായത്ത് കേരളപുരം വാർഡ് മെമ്പർ മണിവർണനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്‌തിരുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടിയെ കൊട്ടിയം ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *