മേൽശാന്തിയെ ക്ഷേത്രത്തിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Breaking Kerala

കൊച്ചി: മേൽശാന്തിയെ ക്ഷേത്രത്തിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ കുഞ്ഞിത്തൈ കണ്ണാടത്ത്പാടത്ത്
കെ.എസ്.സാബു(ശ്രീഹരി-44)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചെങ്ങമനാട് പുതുവാശേരി ശ്രാമ്പ്രിക്കൽ ഭദ്രകാളി ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു സാബു.ക്ഷേത്രത്തിൽ നിന്ന് ദേവിയുടെ തിരുവാഭരണം അടക്കമുള്ള 13.5 പവൻ സ്വർണവും കാണാതായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിൽ പോകാനുള്ള സൗകര്യത്തിനുവേണ്ടി അടുവാശേരിയിൽ എടുത്ത വാടകവീട്ടിലായിരുന്നു തിങ്കളാഴ്ച്ച സാബു തങ്ങിയത്.ക്ഷേത്ര ഭാരവാഹികൾ നടത്തിയ പരിശോധനയിലാണ് സ്വർണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഇതോടെ ചെങ്ങമനാട് പോലീസിൽ പരാതി നൽകി. ഒന്നരയാഴ്‌ച മുമ്പായിരുന്നു ക്ഷേത്രത്തിലെ ഉത്സവം. ഉത്സവ നാളുകളിൽ ദേവിക്ക് ചാർത്താനുള്ള 12 പവൻ വരുന്ന തിരുവാഭരണം മേൽശാന്തിയുടെ പക്കലായിരുന്നു. ഉത്സവ ശേഷം ഇവ ബാങ്ക് ലോക്കറിലേക്കു മാറ്റുന്നതിന് ഭാരവാഹികൾക്ക് തിരികെ നൽകിയിരുന്നില്ല.ഇക്കാര്യം ചോദിച്ചപ്പോൾ ഇന്നലെ മടക്കി നൽകാമെന്നാണ് അറിയിച്ചിരുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പരിശോധനയിൽ ശ്രീകോവിലിൽ പ്രത്യേക ബോക്സിൽ സൂക്ഷിക്കാറുള്ള തിരുവാഭരണം നഷ്‌ടപ്പെട്ടതായി കണ്ടെത്തി. ഒന്നര പവൻ തൂക്കമുള്ള നെക്ലേസ് പെട്ടിയിൽ കണ്ടെത്തിയെങ്കിലും പരിശോധനയിൽ ഇത് മുക്കുപണ്ടമാണെന്നു തെളിഞ്ഞു.ഇതോടെയാണ് തിരുവാഭരണം ഉൾപ്പെടെയുള്ള സ്വർണം നഷ്ട‌പ്പെട്ടെന്ന് കാണിച്ച് ക്ഷേത്ര ഭാരവാഹികൾ പോലീസിൽ പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *