കാർ ഉടമയെ കണ്ടെത്തി; ഉടമ വിമൽ സുരേഷ് കസ്റ്റഡിയിലെന്ന് സൂചന; കസ്റ്റഡിയിൽ കാർ വാഷിംഗ് സെന്റർ ഉടമയും.

Breaking Kerala

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച KL04 AF 3239 എന്ന സ്വിഫ്റ്റ് ഡിസയർ കാറിന്റെ ഉടമ വിമൽ സുരേഷിന്റേതാണെന്ന് കണ്ടെത്തൽ. വിമൽ സുരേഷാണ് നിലവിൽ കസ്റ്റഡിയിലുള്ള മൂന്ന് പേരിൽ ഒരാളെന്നാണ് സചൂന.
മൂന്ന് പേരെയാണ് തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതിൽ ഒരാളെ ശ്രീകാര്യത്ത് നിന്നും രണ്ട് പേർ ശ്രീകണ്‌ഠേശ്വരത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
കാർ വാഷിംഗ് സെന്ററിന്റെ ഉടമയാണ് കസ്റ്റഡിയിലായവരിൽ ഒരാളായ പ്രതീഷ്. അഞ്ഞൂറ് രൂപയുടെ നൂറ് നോട്ടുകളുടെ 19 കെട്ടും കടയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഇന്നലെ വൈകീട്ട് 4.45നാണ് അബിഗേൽ സാറ റെജിയെന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോകുന്നത്. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. മൂത്ത മകൻ ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം.

തടയാൻ ശ്രമിച്ച തന്നെ വലിച്ചിഴച്ചതായി സഹോദരൻ ജോനാഥ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഒരു പേപ്പർ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവർ പറഞ്ഞതായി സഹോദരൻ പറയുന്നു.
പെൺകുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ആൺകുട്ടി തടുക്കാൻ ശ്രമിച്ചപ്പോൾ കാർ പെട്ടെന്ന് മുന്നോട്ടെടുക്കുകയും ആൺകുട്ടി താഴെ വീഴുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *