ഫോർട്ടിഫൈഡ് അരി: വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുത്!

Kerala Local News

തിരുവനന്തപുരം: പൊതുവിതരണ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യുന്ന ഫോർട്ടിഫൈഡ് അരിയുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾ തെറ്റിദ്ധാരണ പരത്തുന്നതും അശാസ്ത്രീയവുമാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

ഫോർട്ടിഫൈഡ് റൈസ് അഥവാ സമ്പുഷ്ടീകരിച്ച അരി ഭക്ഷണത്തിലെ പോഷക നിലവാരം മെച്ചപ്പെടുത്തുകയും അവശ്യ സൂക്ഷ്മ പോഷകങ്ങളുടെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു. സമ്പുഷ്ടീകരിച്ച അരി രുചിയിലും, മണത്തിലും, രൂപത്തിലും സാധാരണ അരിക്ക് സമാനവും പൂർണമായും സുരക്ഷിതവുമാണെന്ന് അറിയിപ്പിൽ പറയുന്നു.

അരിപ്പൊടി, പ്രിമിക്‌സ് എന്നിവ സംയോജിപ്പിച്ച് തയാറാക്കുന്ന ഫോർട്ടിഫൈഡ് റൈസ് കെർണൽ, 100.1 എന്ന അനുപാതത്തിൽ കലർത്തിയാണ് സമ്പുഷ്ടീകരിച്ച അരിയാക്കി മാറ്റുന്നത്.

ഇതിൽ അയൺ, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവ അടങ്ങിയിരിക്കുന്നു. അയൺ വിളർച്ച തടയുന്നതിനും, ഫോളിക് ആസിഡ് രക്ത രൂപീകരണത്തിനും, വിറ്റാമിൻ ബി 12 നാഡീവ്യവസ്ഥയുടെ സാധാരണ പ്രവർത്തനത്തിനും സഹായിക്കുന്നു. പോഷകാഹാര കുറവിനെ ഒരു പരിധിവരെ ചെറുക്കാൻ ഇതിലൂടെ കഴിയും.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാണ് ധാന്യങ്ങൾ സമ്പുഷ്ടീകരിച്ചിരിക്കുന്നതിനാൽ ഫോർട്ടിഫൈഡ് അരി പ്ലാസ്റ്റിക്ക് ആണെന്നുള്ള വ്യാജപ്രചാരണങ്ങൾ കാർഡുടമകൾ തള്ളിക്കളയണമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *