കൊല്ലം: കൊല്ലം പാരിപ്പള്ളിയില്‍ ഉല്‍സവാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന പ്രതി അറസ്റ്റില്‍. മീനമ്ബലം സ്വദേശി വിശാഖ് വധക്കേസില്‍ മുള്ളുകാട് സ്വദേശി അനന്തുവാണ് പിടിയിലായത്.മീനമ്ബലം ജ്യോത്സ്യര്‍ മുക്കില്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം രാത്രി ഒമ്ബത് മണിക്കായിരുന്നു കൊലപാതകം.
ഘോഷയാത്രയുടെ ഫ്ലോട്ടുകള്‍ക്ക് മുന്നിലൂടെ ആടിപ്പാടുകയായിരുന്നു വിശാഖും പ്രതി അനന്തുവും. ഇതിനിടെ തമ്മില്‍ വാക്കേറ്റവും സംഘർഷവുമായി. അനന്തു കത്തി ഉപയോഗിച്ച് വിശാഖിനെ വയറിലും നെഞ്ചിലും നിരവധി തവണ കുത്തി. സുഹൃത്തുക്കള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.